ChuttuvattomMoolammattam

സ്നേഹ വില്ലയിൽ തക്കല രൂപതയിലെ വൈദികരുടെ വാർഷിക ധ്യാനം സമാപിച്ചു

മൂലമറ്റം: മൂന്നുങ്കവയലിലുള്ള സീനിയർ സിറ്റിസൺ ഹോമായ സ്നേഹ വില്ലയിൽ തക്കല രൂപതയിൽ നിന്നുള്ള വൈദികരുടെ വാർഷിക ധ്യാനം  സമാപിച്ചു.സ്നേഹ വില്ല സീനിയർ സിറ്റിസൺ ഹോമിലാണ് ഒക്ടോബർ 15 മുതൽ 20 തീയതി വരെ ധ്യാനം നടന്നത്. മൂന്നുങ്കവയലിലുള്ള ഗീതാവില്ലേജ് ക്യാമ്പസിലാണ് സ്നേഹ വില്ല സീനിയർ സിറ്റിസൺ ഹോം പ്രവർത്തിക്കുന്നത്.തക്കല രൂപതാധ്യക്ഷനും 42 വൈദികരും,സ്നേഹ വില്ല നിർമ്മിച്ച് തക്കല രൂപതയ്ക്ക് നൽകിയ മേഴ്സി ജോസ് തര്യനും കുടുംബാംഗങ്ങളും ധ്യാനത്തിൽ പങ്കടുത്തു.സ്നേഹവില്ലയിൽ പുതുതായി നിർമ്മിച്ച പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോയുടെ ആശീർവാദകർമ്മം തക്കല രൂപതാധ്യക്ഷൻ മാർ. ജോർജ്ജ് രാജേന്ദ്രൻ പിതാവ് നിർവ്വഹിച്ചു. പുതുതായി ആരംഭിച്ച സ്നേഹ വില്ല സീനിയർ സിറ്റിസൺ ഹോമിൽ 30 സീനിയർ സിറ്റിസൺ സിന് താമസിക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു

Related Articles

Back to top button
error: Content is protected !!