Thodupuzha

പി.ടി തോമസിന്റെ ചിതാഭസ്മം മൂന്നിന്  ഇടവക പള്ളിയിലെ കുടുംബക്കല്ലറയില്‍ അടക്കം ചെയ്യും

 

തൊടുപുഴ: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി.തോമസ് എം.എല്‍.എ യുടെ ചിതാഭസ്മം മൂന്നിന് ഉപ്പുതോട് ഇടവക പള്ളയിലെ കുടുംബക്കല്ലറയില്‍ അടക്കം ചെയ്യും. ചിതാഭസ്മ പ്രയാണവും സ്മൃതിയാത്രയും മൂന്നിന് രാവിലെ കൊച്ചിയില്‍ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലയുടെ പ്രവേശന കവാടമായ നേര്യമംഗലത്ത് രാവിലെ 10.30 ന് എത്തിച്ചേരും. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങും. തുടര്‍ന്ന് 11.45-ന് ഇരുമ്പുപാലം, 12.15-ന് അടിമാലി, 1.30-ന് കല്ലാര്‍കുട്ടി, 2ന് പാറത്തോട്, 3 ന് മുരിക്കാശേരി എന്നീ കേന്ദ്രങ്ങളില്‍ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദരവ് അര്‍പ്പിക്കും. 4ന് ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളി സിമിത്തേരിയില്‍ അമ്മയുടെ കബറിടത്തില്‍ പി.ടി.തോമസിന്റെ ചിതാഭസ്മം സംസ്‌കരിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി ഐവാന്‍ ഡിസൂസ, ഡീന്‍ കുര്യാക്കോസ് എം.പി, കെ.പി.സി.സി ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍, എം.പി-മാര്‍, എം.എല്‍.എ-മാര്‍, ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു അറിയിച്ചു.

Related Articles

Back to top button
error: Content is protected !!