ChuttuvattomThodupuzha

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞാര്‍: ബൈക്ക് നിയന്ത്രണം തെന്നി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. കാഞ്ഞാര്‍ പള്ളിപറമ്പില്‍ മാര്‍ട്ടിന്‍ ജോസഫ്(46), ഞരളം പുഴ മുല്ലക്കല്‍ കൃഷ്ണന്‍ ഉണ്ണി(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം.  ബൈക്ക് കാറിനെ അമിതവേഗതയില്‍ മറികടന്ന് മുന്നോട്ട് പോയപ്പോള്‍ തെന്നിമാറിയാണ് അപകടം ഉണ്ടായത്. ഞരളംപുഴയിലായിരുന്നു അപകടം. സ്ഥലത്ത് ഓടികൂടിയ പ്രദേശവാസികള്‍ പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം തൊടുപുഴക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!