Thodupuzha

ബിജെപി ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി.

തൊടുപുഴ : ബിജെപി ഇടുക്കി ജില്ലാ ജന.സെക്രട്ടറിയായി തിരഞ്ഞെടുത്ത ഇടുക്കി നിയോജക മണ്ഡലം മുൻ പ്രസി.രതീഷ് വരകുമലക്കും, ബിജെപിജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യുവമോർച്ച മുൻ ജില്ലാ വനിതാ കോർഡിനേറ്റർ പി.വി.സൗമ്യക്കും ബിജെപി അറക്കുളം പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി.

എംജി.ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ബിജെപി സംസ്ഥാന കമ്മറ്റിയംഗവും, ഗ്രാമ പഞ്ചായത്തംഗവുമായ പി.ഏ.വേലുക്കുട്ടൻ ഉൽഘാടനം ചെയ്തു. രതീഷ് വരകുമലയെ രാജേഷ് പുത്തേടും, പി.കെ.അജീഷും ചേർന്നും സൗമ്യയെ രമാ രാജീവും, മിനി ജയകുമാറും ചേർന്നും പൊന്നാട അണിയിച്ച് സ്വീകരിച്ചു.

മൂലമറ്റത്ത് ലഭിച്ച സ്വീകരണങ്ങൾക്ക് മറുപടിയായി രതീഷും, സൗമ്യയും നന്ദി അറിയിച്ച് സംസാരിച്ചു. യുവമോർച്ച ജില്ലാ സെക്ര.

രജ്ഞിത്ത് കാലാച്ചിറ, ഉത്രാടം കണ്ണൻ, കെ.പി. മധുസൂധനൻ, സാജുമോൻ ഇടാട് എന്നിവർ ആശംസകൾ നേർന്നു.

രാജേഷ് പുത്തേട് സ്വാഗതവും, ശങ്കരൻ കുട്ടി കാവുങ്കൽ നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!