Thodupuzha

നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു

 

 

മൂലമറ്റം.: നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. മൂലമറ്റം – വാ ഗമൺ റോഡിലെ പുള്ളിക്കാനത്തിന് സമീപം ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അപകടം. ഹെയർ പിൻ വളവിൽ നിന്നും കാർ താഴേക്ക് വീണെങ്കിലും ഓടയിൽ ചാടിനിന്നതിനാൽ സമീപത്തെ കൊക്കയിലേക്ക് പതിച്ചില്ല. വാഗമൺ സന്ദർശനത്തിനെത്തിയ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇതുവഴി മറ്റ് വാഹനങ്ങളിൽ എത്തിയവരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു.

Related Articles

Back to top button
error: Content is protected !!