Thodupuzha

മ്രാലക്ക് സമീപം വളവിൽ കാർ പുഴയുടെ തീരത്തേക്ക് തലകീഴായി മറിഞ്ഞു.

മലങ്കര: മ്രാലക്ക് സമീപം വളവിൽ കാർ പുഴയുടെ തീരത്തേക്ക് തലകീഴായി മറിഞ്ഞു. ഇന്നലെ ഉച്ചക്ക് 11.45 മണിയോടെയാണ് സംഭവം. കുന്നം, പന്നിമറ്റം,മടക്കന്താനം സ്വദേശികളായ 3 ആളുകളാണ് കറിലുണ്ടായിരുന്നത്. സാരമായ പരിക്ക് പറ്റിയ മൂവരെയും തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റ്പേട്ടയിൽ നിന്ന് തിരികെ മടക്കന്താനത്തേക്ക് പൊകവേയാണ് അപകടം. റോഡരുകിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിൽ തകർത്താണ് കാർ തല കീഴായി മറിഞ്ഞത്. രണ്ട് മീറ്ററോളം ദൂരത്തിലുള്ള പുഴയിലേക്ക് വീഴാതെ വൻ അപകടമാണ് ഒഴിവായത്. ഡ്രൈവർ ഉറങ്ങി പോയതാണെന്ന് പറയുന്നു. കാറിനും സാരമായ കേട് സംഭവിച്ചു. മുട്ടം എസ് ഐ വർഗീസ് മാണി, സി പി ഒ മാരായ ദീപക്, നവാസ്, പ്രദീപ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!