CrimeIdukki

പാര്‍ട്ട് ടൈം ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസ് : രണ്ടു പേര്‍ കൂടി പിടിയില്‍

ഇടുക്കി : മീന്‍ കെട്ട് സ്വദേശിനിയായ യുവതിയെ പാര്‍ട്ട് ടൈം ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 15 ലക്ഷം രൂപാ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. മലപ്പുറം എളങ്കൂര്‍ സ്വദേശികളായ മണ്ണയില്‍ ഷംഷാദ് (25), പുതുക്കൊള്ളി മുഹമ്മദ് നിയാസ് (21) എന്നിവരെയാണ് ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈ.എസ്.പി (ഡി.സി.ആര്‍.ബി) കെ. ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.ബി ലത്തീഫ്, എസ്.ഐ ടൈറ്റസ് മാത്യു, സി.പി.ഒ മാരായ സന്ദീപ് ഷമീര്‍, ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Related Articles

Back to top button
error: Content is protected !!