Thodupuzha

കുട്ടികളെ ആദരിച്ചു

കല്ലാനിക്കല്‍: സെന്റ് ജോര്‍ജ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ പൊതുപരീക്ഷയുടെ ഫലം മികച്ചതാക്കിയ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം പ്രശംസാഫലകം നല്‍കി ആദരിച്ചു. റിതിക സജീവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. എന്‍. മഞ്ജു, ഇഫാസ് ഇബ്രാഹിം, ആസിഫ് ഉമ്മര്‍, ജില്‍ഡി ജോസ്, നീനു ജോസ്, അപര്‍ണ ഷാജി, സോളമന്‍ സാബു എന്നിവരും മികച്ച വിജയം കരസ്ഥമാക്കി. കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും മാനേജര്‍ ഫാ. കുര്യാക്കോസ് കൊടകല്ലില്‍ അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ടോമി ജോസഫ്, അധ്യാപകരായ ജോബിന്‍ ജോസ്, ബീനു ബേബി, സ്‌കൌട്ട് ആന്‍ഡ് ഗൈഡ് കുട്ടികള്‍, വിദ്യാര്‍ഥി പ്രതിനിധികളായ ബിനിറ്റ ജെയിംസ്, സിയോണ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!