ChuttuvattomThodupuzha

ലോക ഫിസിയോ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചു

തൊടുപുഴ: കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പി കോര്‍ഡിനേഷന്‍ ഇടുക്കി ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക ഫിസിയോ തെറാപ്പി ദിനാചരണത്തിന്റെ  ഭാഗമായി ബോധവത്കരണ ക്ലാസും സൗജന്യ ചികിത്സാ ക്യാമ്പും നടത്തി. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ  പ്രസിഡന്റ്   ഡോ. ഷിബു പോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. സിന്ധു  എം മാത്യു, വാര്‍ഡ് കൗണ്‍സിലര്‍  നീന പ്രശാന്ത്, ജോസഫ് ജോര്‍ജ്,  മണി എന്നിവര്‍ പ്രസംഗിച്ചു. ഷീല ശകുന്തള ഫിസിയോ തെറാപ്പിയുടെ ഗുണനുഭവങ്ങള്‍ പങ്കുവച്ചു. വിവിധ സന്ധി രോഗങ്ങളില്‍ ഫിസിയോ തെറാപ്പിയുടെ പ്രാധാന്യത്തെ കുറിച്ചു ഡോ. ഷിബു പോള്‍, ഡോ. സിന്ധു എം മാത്യു, ഡോ. തുളസി എം തങ്കപ്പന്‍, ഡോ.  ഉണ്ണിമായ, ഡോ. ഹേമ, ഡോ. ടിന്‍സി, ഡോ. ജിന്റോ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Related Articles

Back to top button
error: Content is protected !!