ChuttuvattomKudayathoor

രാജ്യം പരിവർത്തനത്തിൻ്റെ പാതയിൽ: സന്ദീപ് വാചസ്പതി

കുടയത്തൂർ: മോദി ഭരണകാലത്ത് രാജ്യം പരിവർത്തനത്തിൻ്റെ പാതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.  എൻഡിഎ കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോളപ്രയിൽ നടത്തിയ ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാക്ക് തെറ്റി ഓടിയിരുന്ന വികസനത്തെ കൃത്യമായ ട്രാക്കിലാക്കിയാണ് രാജ്യം മുന്നോട്ടു പോകുന്നത്.കോടികളുടെ അഴിമതിയാണ് യുപിഎ ഭരണകാലത്ത് നടന്നത്. മോദി ഭരണം കാലഘട്ടത്തിൻ്റെ ആവശ്യമായിരുന്നു. മുടങ്ങി കിടന്ന എല്ലാ പദ്ധതികളും എൻ ഡിഎ സർക്കാർ പുനരാരംഭിച്ചു.കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസി.കെ.യു.ബിജു അധ്യക്ഷനായി.

ബിജെപി എറണാകുളം മേഖല സെക്ര.ടി.എച്ച്.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി പഞ്ചായത്ത് കമ്മിറ്റി ജന. സെക്ര.ഇ. കെ.ജ്യോതിഷ്കുമാർ, ബിഡിജെഎസ് ജില്ല ജന. സെക്ര.വിനോദ് നാരായണൻ, , ബിജെപി കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി വൈ .പ്രസി. ഷിബു കെ.എൻ, മണ്ഡലം ജന. സെക്ര. ഷിബു ജേക്കബ്, ബിഡി ജെ എസ് നി. മണ്ഡലം പ്രസിഡൻ്റ് ടി.കെ. ബിനോജ് ,ബിജെപിമണ്ഡലം സെക്ര.എം.ജി ഗോപാലകൃഷ്ണൻ,ചന്ദ്രൻവളകാലിൽപഞ്ചായത്ത് മെമ്പർമാരായ ഷീബ ചന്ദ്രശേഖരപിള്ള, ബിന്ദു സുധാകരൻ എന്നിവർ പ്രസംഗിച്ചു.

ബിജെപിയിലേക്ക് പുതിയതായി കടന്നു വന്ന കരിമ്പാനിയിൽ ജോസഫ്, ഇ.കെ.ഗംഗാധരൻ, സുകുമാരൻ എന്നിവരെ സന്ദീപ് വാചസ്പതി ഷാൾ അണിയിച്ച് സ്വീകരിച്ചു. ജന പഞ്ചായത്തിന് മുന്നോടിയായി ഏഴാംമൈലിൽ നിന്നും കോളപ്രയിലേക്ക് പ്രകടനവും നടത്തി.

Related Articles

Back to top button
error: Content is protected !!