Thodupuzha

സി.പി.ഐ ബി.എസ്.എന്‍.എല്‍  ഓഫീസ് മാര്‍ച്ച് നടത്തി

 

തൊടുപുഴ: പെട്രോള്‍, ഡീസല്‍, പാചക വാതകത്തിന്റെയും ജീവന്‍ രക്ഷാ മരുന്നുകളുടെയും വിലവര്‍ധനവിനെതിരെ സി.പി.ഐയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.

വി.ആര്‍ പ്രമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. സലിം കുമാര്‍, മുഹമ്മദ് അഫ്‌സല്‍, അഡ്വ.എബി ഡി. കോലോത്ത്, ഇ.കെ അജിനാസ്, ഫാത്തിമ അസീസ്, അമല്‍ അശോകന്‍, അന്‍വര്‍ നാസര്‍, പി.എസ് സുരേഷ്, കെ.ആര്‍ ദേവദാസ്, ആര്‍.എസ് ഉല്ലാസ്, കെ.കെ രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!