Thodupuzha

മഹാത്മാ ഗാന്ധിയുടെ  രക്തസാക്ഷിത്വ ദിനം ആചരിച്ചു

 

 

തൊടുപുഴ: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിജിയുടെ ജീവന്‍ എടുത്ത ആശയത്തിന്റെ ഉടമകള്‍ അധികാരത്തില്‍ വന്നതോടെ അദ്ദേഹം പ്രാവര്‍ത്തികമാക്കിയ മൂല്യങ്ങള്‍ പോലും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി മാത്യു കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ചാര്‍ളി ആന്റണി, കെ. ദീപക്, കെ.എം ഷാജഹാന്‍, എം.കെ ഷാഹുല്‍ മാങ്ങാട്ട്, കെ.വി ബാബു, രാജേഷ് ബാബു, ടി. കെ. സുധാകരന്‍ നായര്‍, എം.എച്ച് സജീവ്, ജെയ്‌സണ്‍ ജോര്‍ജ്, ഡി. രാധാകൃഷ്ണന്‍ എന്നിവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!