ChuttuvattomThodupuzha

ലെൻസ്‌ഫെഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംവാദം സംഘടിപ്പിച്ചു

തൊടുപുഴ: എഞ്ചീനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എഞ്ചീനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേൾ റോയൽ ഹോട്ടലിൽ സംവാദം സംഘടിപ്പിച്ചു.

ഇടുക്കിയിലെ ഭൂവിനിയോഗ നിയമങ്ങളും നിർമാണ മേഖലയും എന്ന വിഷയത്തിൽ നടന്ന സംവാദം ലെൻസ്‌ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ അലക്‌സാണ്ടാർ ഉദ്ഘാടനം ചെയ്തു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ബിജോ മുരളി, ജില്ലാ സെക്ര. സിബിൻ ബാബു എന്നിവർ മോഡറേറ്ററായി.ജില്ലാ ട്രഷറർ കെജി സുരേഷ് കുമാർ, ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഇടുക്കി സെന്റർ ചെയർമാൻ ജയിംസ് ജോസഫ്, തൊടുപുഴ നഗരസഭ മുൻ വൈസ് ചെയർമാൻ ജോസഫ് ജോൺ, ആർക്കിടെക്റ്റ് സുഫൈൻ ഗസീബ്, ജിതിൻ സുധാകരൻ, ബബിൻ ജയിംസ്, രാജു ജോസഫ്, രാഹുൽ വേണു, കെ ആർ വിനോദ്, പി എൻ ശശികുമാർ, അമൽ ജി നാഥ് എന്നിവർ പ്രസം​ഗിച്ചു

Related Articles

Back to top button
error: Content is protected !!