Thodupuzha

നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ജോ

തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിന് മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ റേസിംഗ് നടത്തിയതിനാണ് നടപടിയെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

 

ഇടുക്കിയിൽ ഓഫ് റോഡ് റേസുകൾ കളക്ടർ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്. വാഹനത്തിന്‍റെ രേഖകൾ സഹിതം ആർടിഒയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജു ജോർജിനോട് നിർദേശിച്ചിരിക്കുന്നത്.

 

ജോജു അപകടകരമായ രീതിയിൽ ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ഇടുക്കി ജില്ല പ്രസിഡന്‍റ് ടോണി തോമസാണ് പരാതി നൽകിയത്. ഇതേത്തുടർന്ന് നടന് എംവിഡി നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!