Thodupuzha

ദേശീയ അധ്യാപക പരിഷത്ത്  ജില്ലാ സമ്മേളനം നടത്തി

 

ഇടുക്കി: ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി. ജില്ലാ പ്രസിഡന്റ് ഹരി ആര്‍ .വിശ്വനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ് സംഘചാലക് കെ.എന്‍ രാജു മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ജിഷ എം.ജി എന്നിവര്‍ പ്രസംഗിച്ചു. ബി.ജെ.പി മധ്യമേഖലാ സെക്രട്ടറി ബിനു ജെ. കൈമള്‍ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ.വി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സഹ സംഘടനാ സെക്രട്ടറി പി.ആര്‍ കണ്ണന്‍, എന്‍.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി വി.എന്‍ രാജേഷ്, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി രമ്യ രവീന്ദ്രന്‍, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ ഷാജി, വിശ്വഹിന്ദു പരിഷത്ത് റവന്യൂ ജില്ലാ സംഘടനാ സെക്രട്ടറി ഒ.കെ സജയന്‍, ആര്‍. ദീപാമോള്‍, വിപിന്‍ വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനാ സമ്മേളനം എന്‍.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ ആര്‍. ജിഗി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജെ. പദ്മകുമാര്‍, വി.സി രാജേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ സമിതിയംഗം സജീവ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ് വിഭാഗ് കാര്യവാഹ് അനില്‍ ബാബു ഉദ്ഘാടനം ചെയ്തു.

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക അനിതാ ശേഖറിന് യാത്രയയപ്പ് നല്‍കി. ഡോ. എസ്.കെ ജയദേവ്, ധനേഷ് കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എസ്.എസ് വിഭാഗ് സേവാപ്രമുഖ് പി. ആര്‍ ഹരിദാസ് പ്രഭാഷണം നടത്തി.

Related Articles

Back to top button
error: Content is protected !!