Thodupuzha

വ​ണ്ണ​പ്പു​റത്ത് തെ​രു​വു നാ​യ്ക്ക​ൾ ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു

വ​ണ്ണ​പ്പു​റം: തെ​രു​വു നാ​യ്ക്ക​ൾ ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു. വ​ണ്ണ​പ്പു​റം ഒ​റ​ക​ണ്ണി താ​ഴ​ത്തേ​ക്കു​ടി​യി​ൽ സാ​നി ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലെ ര​ണ്ട് ആ​ടു​ക​ളെ​യാ​ണ് കൂ​ട്ട​മാ​യെ​ത്തി​യ നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ​ത്തോ​ളം നാ​യ്ക്ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടി​ലു​ള്ള​വ​ർ എ​ത്തി​യ​പ്പോ​ൾ നാ​യ്ക്ക​ൾ ഇ​വ​രെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു . ഒ​റ​ക​ണ്ണി മേ​ഖ​ല​യി​ൽ തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

രാ​ത്രി​യാ​യാ​ൽ വി​ട്ടു​മു​റ്റ​വും വീ​ടി​ന്‍റെ സി​റ്റൗ​ട്ടും നാ​യ്ക്ക​ൾ കൈ​യ​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. വ​ണ്ണ​പ്പു​റം ടൗ​ണി​ലും പ​ഞ്ചാ​യത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്.

Related Articles

Back to top button
error: Content is protected !!