ChuttuvattomThodupuzha

യാഥാര്‍ഥ്യമായി മൂന്ന് കുടുംബങ്ങളുടെ വീടെന്നെ സ്വപ്നം

തൊടുപുഴ: സക്കാത്ത് കമ്മിറ്റിയുടെ തണലില്‍ നിര്‍ധനരും നിരാലംബരുമായ മൂന്ന് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. തൊടുപുഴ സക്കാത്ത് കമ്മിറ്റിയും ബൈത്തുസക്കാത്ത് കേരളയും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ വീട് അവര്‍ക്ക് കൈമാറി. ഇതോടെ തൊടുപുഴ സക്കാത്ത് കമ്മിറ്റി രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച് കൈമാറിയത് അഞ്ച് വീടുകള്‍. ഇതോടനുബന്ധിച്ച് കുമ്മംകല്ല് അറേബ്യന്‍ ഓഡിയറ്റോറിയത്തില്‍ നടന്ന സമ്മേളനം പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള ചെയര്‍മാന്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിലെ സക്കാത്ത് സംവിധാനത്തിന്റെ ലക്ഷ്യം സമൂഹത്തിലെ ദാരദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്വാര്‍ഥത ചിന്തയെ ഇല്ലാതാക്കലുമാണെന്ന് അദ്ദേഹം പറഞ്ഞു. ആലുവ ടൗണ്‍ ജുമാ മ്ജിദ് ഇമാമും ജംഇയ്യതതുല്‍ഉലമ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറിയുമായ വി.എച്ച്. അലിയാര്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ സക്കാത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ഇ.എസ്. മൂസ അധ്യക്ഷത വഹിച്ചു. മുനവ്വിറുല്‍ ഇസ്ലാം കോളജ് പ്രിന്‍സിപ്പല്‍ സെയ്ദുമുഹമ്മദ് മൗലവി അല്‍ഖാസിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഹാഫിസ് മുഹമ്മദ് മുസമ്മില്‍ ഖുര്‍ആന്‍ സന്ദേശം നല്‍കി. അഡ്വ.ടി.പി.എം. ഇബ്രാഹീം ഖാന്‍, ജമാഅത്തെ ഇസ്ലാമി ജല്ല പ്രസിഡന്റ് എം.എം ഷാജഹാന്‍ നദ്വി,പി.പി കാസിം മൗലവി, ഡോ. എ.പി ഹസന്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഫിസ് നൗഫല്‍ കൗസരി, ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം ഇംദാദുള്ള നദ്വി, തഖ്വ മ്ജിദ് ഇമാം ഷഹീര്‍ മൗലവി ഖാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!