Obit

വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

പൂമാല : വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഴുക്കനാപ്പള്ളില്‍ ഓമന ( 65) നെയാണ് ശനിയാഴ്ച 11 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ 4ന് എഴുന്നേറ്റ ഓമന പ്രാഥമിക
കൃത്യങ്ങള്‍ക്ക് ശേഷം വീണ്ടും ഉറങ്ങുവാന്‍ കിടന്നതാണ്. സഹോദരന്റെ മകനും ഒപ്പമുണ്ടായിരുന്നു. ഓമനയെ വിളിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് സഹോദരന്‍ ഡോക്ടറെ വിവരമറിയിക്കുകയും ഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പരേത റിട്ട. ആരോഗ്യ വകുപ്പ് പബ്ലിക് നഴ്സ്. സഹോദരങ്ങള്‍ : നാഗേഷ്, രാജന്‍, രവീന്ദ്രന്‍ പരേതനായ ബാലന്‍,ശാന്ത. സംസ്‌കാരം ഞായറാഴ്ച 11-ന് വീട്ടു വളപ്പില്‍.

 

Related Articles

Back to top button
error: Content is protected !!