IdukkiLocal Live

ജില്ലയില്‍ തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഇലക്ഷന്‍ വിഭാഗത്തിലാണ് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ എന്നിവയ്ക്ക് കണ്‍ട്രോള്‍ റൂം മുഖേന മറുപടി ലഭിക്കും. 1950 എന്ന ടോള്‍ ഫ്രീ നമ്പറിലും 04862 233037, 04862 296037 എന്നി നമ്പറുകളിലും പൊതുജനങ്ങള്‍ക്കു ബന്ധപ്പെടാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!