Local LiveMuttom

വൈദ്യുതി സ്‌കൂട്ടര്‍ കത്തി നശിച്ചു

മുട്ടം: മുട്ടം ഊരക്കുന്ന് പള്ളിക്ക് സമീപം വൈദ്യുതി സ്‌കൂട്ടര്‍ കത്തി നശിച്ചു. ഞായറാഴ്ച്ച രാത്രി 9.30 നാണ് മുട്ടം കളപ്പുരക്കല്‍ ജോസഫിന്റെ സ്‌കൂട്ടര്‍ കത്തി നശിച്ചത്. വീടിന് സമീപം സ്‌കൂട്ടര്‍ നിര്‍ത്തി ജോസഫ് വീടിനകത്തേക്ക് കയറിയ ശേഷം 10 മിനിറ്റിനകം വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണച്ചെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.മുട്ടം പൊലീസ്, അഗ്‌നിശമന വിഭാഗം എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.

 

Related Articles

Back to top button
error: Content is protected !!