ChuttuvattomThodupuzha

കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി

തൊടുപുഴ: ആരോഗ്യവകുപ്പിൽ 519 ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർക്ക് പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിലേക്ക് പ്രൊമോഷൻ നൽകിയ സർക്കാർ തീരുമാനത്തിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർ ആഹ്ളാദ പ്രകടനം നടത്തി. ജില്ലയിലെ എല്ലാ ആരോഗ്യ വകുപ്പ് സ്ഥാപനളിലും കേരള എൻ ജി ഓ യൂണിയന്റെ നേതൃത്വത്തിലാണ് ജീവനക്കാർ ആഹ്ളാദ പ്രകടനം നടത്തിയത്.കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്ന ഘട്ടങ്ങളിലെല്ലാം ആരോഗ്യ മേഖലയിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംരക്ഷിക്കാനും മെച്ചപ്പെടുത്തുവാനുമുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.ഇതിന്റെ തുടർച്ചയായിട്ടണ് ഫീൽഡ് വിഭാഗം ജീവനക്കാർക്ക് സ്ഥാനകയറ്റം നൽകാൻ തീരുമാനിച്ചത്.

തൊടുപുഴ ജില്ല ആശുപത്രിയിൽ നടന്ന ആഹ്ളാദപ്രകടനം യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. പുറപ്പുഴ സി എച്ച് സിയിൽ ജില്ലാ പ്രസിഡന്റ് സി.എസ്. മഹേഷ്, കല്ലാർ വട്ടിയാർ സി എച്ച്.സി യിൽ ജില്ലാ ട്രഷറാർ പി.എ. ജയകുമാർ. ചക്കുപ്പള്ളത്ത് ജില്ലാ വൈസ്. പ്രസിഡന്റ് എം.ആർ. രജനിയും മുട്ടം സി.എച്ച്. സിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി. രാജീവും ആലക്കോട് സി എച്ച് സി യിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബും നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ജില്ലാ സെക്രട്ടറിയേറ്റം കെ.സി. സജീവനും കരിമണ്ണൂരിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പി.എം. റഫീഖും മണക്കാട് സി.എച്ച്സിയിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം നീനാ ഭാസ്കരനും പൂമാലയിൽ പി.എൻ. ബിജുവും കുമാരമംഗലം സി എച്ച് സിയിൽ ജില്ലാസെക്രട്ടറിയേറ്റ് അംഗം വി എസ് എം നസീറുംവാഴത്തോപ്പിൽ ജില്ലാ കമ്മിറ്റി അംഗം വിജീഷ് കുമാർ തയ്യിലും ദേവികുളത്ത് ജില്ലാ കമ്മിറ്റിയംഗം കെ.ശിവാനന്ദനും വണ്ടൻ മേട്ടിൽ യൂണിയൻ കട്ടപ്പന ഏരിയാ സെക്രട്ടറി കെ.വി. ഷിജുവും ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!