Thodupuzha

ജില്ലാ കൃഷി ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി

തൊടുപുഴ: സംസ്ഥാന ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ക്ക് പൊതുമാനദണ്ഡം ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായി കൃഷി വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജീവനക്കാരെ ഏകപക്ഷീയമായി സ്ഥലം മാറ്റുന്നു. അധികാരികളുടെ ഇത്തരം നീക്കത്തിനെതിരെ തൊടുപുഴ ജില്ലാ കൃഷി ഓഫീസിന് മുന്നില്‍ കേരള എന്‍.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധപ്രകടനം നടത്തി. യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി.രാജീവ്, ജോബി ജേക്കബ്, ജില്ലാ സെക്രട്ടറിയേറ്റംഗം നീനാ ഭാസ്‌ക്കരന്‍, വി.എസ്.എം.നസീര്‍ , എന്‍.കെ. ജയദേവി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!