Idukki

നെടുങ്കണ്ടം അഗ്നിരക്ഷാ നിലയത്തിലേക്ക് ഉപകരണങ്ങള്‍ കൈമാറി

നെടുങ്കണ്ടം: അഗ്നിരക്ഷാ നിലയത്തിലേക്കുള്ള ഉപകരണങ്ങള്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് തല ദുരന്തനിവാരണ സേനയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലും ഉപകരണങ്ങള്‍ വാങ്ങി നല്‍കലും എന്ന പദ്ധതി പ്രകാരമാണ് ഉപകരണങ്ങള്‍ കൈമാറിയത്. അഗ്നിശമനോപകരണങ്ങള്‍, അടിയന്തര രക്ഷാ നെറ്റ്, നൈലോണ്‍ റോപ്പ്, പ്രഥമശുശ്രൂഷ കിറ്റുകള്‍ തുടങ്ങിയ 14 ഓളം അഗ്‌നി സുരക്ഷാ ഉപകരണങ്ങളാണ് നെടുങ്കണ്ടം അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാറിന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി കുഞ്ഞ് കൈമാറിയത്.നെടുങ്കണ്ടം കമ്മിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് റാണി തോമസ് അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും വിഇഒ മാര്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് മാലിന്യപരിപാലന സംവിധാനം പദ്ധതി പ്രകാരം നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള ജി-ബിന്‍ വിതരണവും ചടങ്ങില്‍ നടന്നു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത അംഗം മുകേഷ് മോഹന്‍, തഹസില്‍ദാര്‍ റെജി ഇ.എം, ബി.ഡി.ഒ എം.കെ ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് ഭരണാസമിതി അംഗങ്ങള്‍, നെടുങ്കണ്ടം അഗ്നി രക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!