ChuttuvattomThodupuzha

മൂല്യനിര്‍ണ്ണയ ജോലിയുടെ  പ്രതിഫലം നല്‍കുന്നില്ല;അധ്യാപകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

തൊടുപുഴ: ഹയര്‍ സെക്കന്ററി ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ജോലിയുടെ  പ്രതിഫലം തടഞ്ഞു വച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ ധര്‍ണ്ണ നടത്തി. പരീക്ഷയുടെ മുമ്പായി കുടിശികയുള്ള പ്രതിഫലത്തുക അടിയന്തിരമായി അനുവദിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍സ് (എഫ്.എച്ച്.എസ്.ടി.എ ) ഇടുക്കി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. അവഗണനക്കെതിരെ ഒക്ടോബര്‍ 5 ന് തിരുവനന്തപുരം ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിനു മുന്നില്‍  ഏകദിന പ്രക്ഷോഭ സമരവും നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. തൊടുപ്പുഴ മുനിസിപ്പില്‍ സിവില്‍ സ്റ്റേഷന്‍ മുന്നില്‍ നടന്ന  ധര്‍ണ കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം നിഷ സോമന്‍ മുഖ്യ പ്രഭാഷണം നടത്തി. എഫ്.എച്ച്.എസ്.ടി.എ ജില്ലാ ചെയര്‍മാന്‍ ഫ്രാന്‍സിസ് തോട്ടത്തില്‍, കണ്‍വീനര്‍  ജ്യോതിസ് എസ്, ബിസോയി ജോര്‍ജ്, സണ്ണി കൂട്ടുക്കല്‍, അജേഷ് കെ.റ്റി, സിബി ജോസ്, സുനില്‍ റ്റി.സി., ഡോ. ശേഖര്‍ എസ് ,ഷിജു കെ. ജോര്‍ജ് , ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!