Thodupuzha

ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ വിവാഹം  തൊടുപുഴ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍

 

തൊടുപുഴ: ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ വിവാഹം തൊടുപുഴ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. കരിങ്കുന്നം പുതുക്കുളത്തില്‍ വീട്ടില്‍ സാംസണ്‍ സാബുവും മാലക്കല്ല് പെരിങ്ങോലില്‍ വീട്ടില്‍ സ്റ്റെഫിയും തമ്മിലുള്ള വിവാഹമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തിയത്. യു.കെയില്‍ ജോലി ചെയ്യുന്ന സ്റ്റെഫിക്ക് വിവാഹത്തിന് നാട്ടിലെത്താന്‍ സാധിക്കാതെ വന്നതിനാല്‍ ഓണ്‍ലൈനായി വിവാഹം നടത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി വിവാഹം നടത്താന്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച സ്റ്റെഫി യു.കെയില്‍ നിന്നും ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ് ഫോം മുഖാന്തിരവും സാംസണ്‍ സാബു തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടും ഹാജരായി. ഇതോടൊപ്പമെത്തിയ മൂന്ന് സാക്ഷികളുടെയും കൂടി സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!