Thodupuzha

എല്‍.ഐ.സി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്

തൊടുപുഴ: കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനില്‍ കുട്ടപ്പാസ് ഹോട്ടലിന് സമീപം നിര്‍മ്മിക്കുന്ന എല്‍.ഐ.സി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും.ഉച്ചകഴിഞ്ഞ് 3.45ന് എല്‍.ഐ.സി സോണല്‍ മാനേജര്‍ കെ. കതിരേശന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. ചീഫ് എന്‍ജിനിയര്‍ ബി. പളനി, മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ് എന്നിവര്‍ ആശംസനേരും.

 

സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ വി.എസ്. മധു സ്വാഗതവും സീനിയര്‍ ബ്രാഞ്ച് മാനേജര്‍ ബി. അജിത് നന്ദിയും പറയും. ശിലാസ്ഥാപനത്തിനെത്തുന്ന വിശിഷ്ടാതിഥികളെ തൊടുപുഴ സിനമന്‍ കൗണ്ടിയില്‍ നിന്ന് ഇരുചക്ര വാഹനങ്ങളുടെ റാലിയോടെയാണ് സമ്മേളന സ്ഥലത്തേയ്ക്ക് ആനയിക്കുന്നത്. 35 വര്‍ഷം മുമ്ബാണ് എല്‍.ഐ.സി ബ്രാഞ്ച് ഓഫീസ് തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Related Articles

Back to top button
error: Content is protected !!