ChuttuvattomThodupuzha

സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിനായി നിര്‍മ്മിക്കുന്ന പുതിയ മന്ദിരത്തിന് ഈ മാസം തറക്കല്ലിടും

തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിനായി നിര്‍മ്മിക്കുന്ന പുതിയ മന്ദിരത്തിന് ഈ മാസം തറക്കല്ലിടുമെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിയ്ക്ക് എതിര്‍വശത്തായി റവന്യു വകുപ്പില്‍ നിന്നും കിട്ടിയ 43.24 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു കോടി രൂപ ഉപയോഗിച്ചാണ് മന്ദിരം നിര്‍മ്മിക്കുന്നത്. 2009-ല്‍ ആണ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയിലെ സ്‌കൂള്‍ കോളേജ് കായിക താരങ്ങള്‍ക്ക് പുറമേ സംസ്ഥാന – ദേശീയ – രാജ്യാന്തര കായിക താരങ്ങള്‍ വരെ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. റിസര്‍ച്ച് സെല്‍ ആരംഭിച്ചശേഷം നൂറുകണക്കിന് താരങ്ങള്‍ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കായിക താരങ്ങള്‍ക്കായുള്ള കേരളത്തിലെ രണ്ടാമത്തെ സ്പോര്‍ട്സ് ആശുപത്രിയാകുമിത്. ഇതോടൊപ്പം എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ഈ മാസം തന്നെ നടത്താനാണ് ആലോചന.

Related Articles

Back to top button
error: Content is protected !!