Thodupuzha

എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധിച്ചു

തൊടുപുഴ: ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊലയില്‍ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. തൊടുപുഴയില്‍ കെ.ജി.. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി.ബി വിനയന്‍ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ഷാമോന്‍ ലൂക്ക്, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ.എം ഷാജഹാന്‍, കെ.എം.സി.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി ഓമനക്കുട്ടന്‍, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു. ഇടുക്കിയില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ.സി സജീവനും

ഉടുമ്പന്‍ചോലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.,എ സുരേഷും ദേവികുളത്ത് യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം എം.ബി ബിജുവും അടിമാലിയില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.എ ജയകുമാറും പീരുമേട്ടില്‍ കെ.എസ്.ടി.എ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി പുഷ്പരാജും

കുമളിയില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ആര്‍ രജനിയും ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!