ChuttuvattomIdukki

ഓഗസ്റ്റ് 19ന് ഇടുക്കിയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ 18 ലേക്ക് മാറ്റി 

തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 ന് നടത്താനിരുന്ന ജില്ലാ ഹർത്താൽ 18ലേക്ക് മാറ്റി. ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പേരിൽ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണനിരോധന ഉത്തരവ് പിൻവലിക്കുക, സി.എച്ച്.ആറിൽ  സമ്പൂർണ നിർമ്മാണ നിരോധനമേർപ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലകൾ ബഫർസോണിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കുക, ഡിജിറ്റൽ റീ സർവ്വേ അപാകതകൾ പരിഹരിക്കുക, 10 ചെയിൻ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയ പ്രദേശങ്ങളിലും വ്യാപാരസ്ഥാപനങ്ങൾക്കും പട്ടയം നൽകാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താലെന്നു ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16ന് ദേവികുളം ആർ.ഡി.ഒ ഓഫീസിലേക്ക് മാർച്ചും നടത്തും.

Related Articles

Back to top button
error: Content is protected !!