ChuttuvattomThodupuzha

കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണു; ഗൃഹനാഥന് ഗുരുതര പരിക്ക്

കോടിക്കുളം: കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് ഗൃഹനാഥന് പരിക്ക്. ചെറുതോട്ടിന്‍കര ഇളംകാവ് മറ്റത്തില്‍ ബിനുവിനാണ് പരിക്കേറ്റത്.ബുധനാഴ്ച്ച രാത്രി 7.30 തിന് ശേഷമാണ് അപകടമുണ്ടായത്.ഭിത്തി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ദേഹത്ത് പതിച്ച് ബിനുവിന് ഗുരുതരമായി പരുക്കേറ്റു.ബിനുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.

അപകടമുണ്ടായ സമയത്ത് ഭാര്യ ജയയും മക്കളായ അതുൽ, ആദിത്യ എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷീറ്റ് മേഞ്ഞ വീടായിരുന്നു ബിനുവിന്റേത്. വീടിന് ബലക്ഷയം ഉണ്ടായിരുന്നതിനാല്‍ വാടകയ്ക്ക് മാറാന്‍ തയ്യാറാറെടുക്കാന്‍ തുടങ്ങുന്നതിനിടെയാണ് അപകടം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് നാലര സെന്റ് സ്ഥലമാണുള്ളത്. വീടിനായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടെ അപേക്ഷ നല്‍കിയിരുന്നെങ്കിലും മുന്‍ഗണനാ പട്ടികയില്‍ പോലും ഈ കുടുംബം വന്നിരുന്നില്ല.

Related Articles

Back to top button
error: Content is protected !!