Obit

വീടിന്റെ ടെറസിന് മുകളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കോണിയില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

പെരുമ്പിള്ളിച്ചിറ : വീടിന്റെ ടെറസിന് മുകളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കോണിയില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. പെരുമ്പിള്ളിച്ചിറ കൊറ്റിയാട്ട് അലിയാറാണ് (70) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ വീടിന് മുകളിലെ ചോര്‍ച്ച പരിശോധിക്കാനായി ടെറസിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കോണിയില്‍ നിന്ന് തെന്നി അലിയാര്‍ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലിയാറിനെ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ടോടെ മരണപ്പെടുകയായിരുന്നു. കബറടക്കം നടത്തി. മക്കള്‍: സറീന, സലീന, ഹസീന, അനസ്. മരുമക്കള്‍: കബീര്‍, അലി, ഷമീര്‍, റെജീന.

 

Related Articles

Back to top button
error: Content is protected !!