Thodupuzha

റോയി കല്ലറങ്ങാടിനെ കേരളാ കോൺഗ്രസ് മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു.

മൂലമറ്റം :കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡിൻ്റെ സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ്‌ കരസ്ഥമാക്കിയ റോയി കല്ലറങ്ങാടിനെ കേരളാ കോൺഗ്രസ് മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു.മൂലമറ്റം സെൻ്റ് ജോർജ് സ്കൂൾ അദ്ധ്യാപകനായ റോയി പാലാ കോർപ്പറേറ്റിൻ്റെയും മറ്റ് നിരവധി അവാർഡുകളും നേടിയിട്ടുണ്ട് ‘കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി നാട്ടുനീലം, സാജു കുന്നേമുറി,സിബി മാളിയേക്കൽ,അമൽ കുഴിക്കാട്ട്കുന്നേൽ തുടങ്ങിയവർ വീട്ടിലെത്തി പൊന്നാടയണിയിക്കുകയും മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!