ChuttuvattomIdukkiThodupuzha

കേരളാ കോണ്‍ഗ്രസ് (എം) ഭൂപതിവ്‌സന്ദേശ യാത്ര 9ന് ആരംഭിക്കും

തൊടുപുഴ: ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ഷകര്‍ക്കൊപ്പം നിലപാട് സ്വീകരിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനും ഭൂപതിവ്‌ഭേദഗതി നിയമം പാസാക്കുന്നതോടെ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും കേരളാ കോണ്‍ഗ്രസ് (എം) ഭൂപതിവ്‌സന്ദേശ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍  അറിയിച്ചു. ചൊവ്വാഴ്ച്ച 9 ന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനത്ത് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി ജാഥാ ക്യാപ്റ്റന്‍ ജോസ് പാലത്തിനാലിന് പതാക കൈമാറിക്കൊണ്ട് സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും.

ഇടുക്കിയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജങ്ഷനുകളില്‍ നടത്തുന്ന യോഗങ്ങളില്‍ പാര്‍ട്ടിയുടെ എം.പി, എം.എല്‍.എ.മാര്‍, സംസ്ഥാന-ജില്ലാ നിയോജകമണ്ഡലം നേതാക്കള്‍ പ്രസം​ഗിക്കും. വെളളിയാഴ്ച്ച വൈകുന്നേരം 6 ന് കട്ടപ്പനയില്‍ സമാപനയോഗം പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യം.തൊടുപുഴ നിയോജകമണ്ഡലത്തിലെ 15 കേന്ദ്രളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. നിയോജകമണ്ഡലംതല സമാപനംവൈകിട്ട് 5ന് വണ്ണപ്പുറം ടൗണില്‍ നടത്തും. സംസ്ഥാനത്തെ ഭൂപതിവ് നിയമങ്ങള്‍ കാലാനുസൃതമായിമാറ്റംവരുത്തുന്നതിന് കേരള നിയമസഭയില്‍ പ്രത്യേക നിയമം അവതരിപ്പിച്ച് പാസാക്കിയ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി അഡ്വ. കെ.രാജനെയും ഇടുക്കി ജില്ലയുടെ ചുമതലയുള്ള ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും അഭിനന്ദിച്ചുകൊണ്ടും പുതിയ ഭൂഭേദഗതി നിയമത്തിലൂടെ കാര്‍ഷികമേഖലയില്‍ ഉണ്ടാകുന്ന പുത്തന്‍ ഉണര്‍വ്വ് ജനങ്ങളില്‍എത്തിക്കുന്നതിനുമാണ്‌യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.

കൂടാതെ ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്ന് കയറി മനുഷ്യ ജീവനൊടുക്കുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗശല്യംപരിഹരിക്കുവാനും കര്‍കര്‍ക്ക് വരുന്ന വിളനാശത്തിനും നഷ്ടപരിഹാരംലഭ്യമാക്കുവാന്‍ ട്രൈബ്യുണല്‍ രൂപീകരിക്കുവാനുംകാലഹരണപ്പെട്ട 1970ലെ കേന്ദ്ര വന്യജീവിനിയമം ഭേദഗതി ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും യാത്രഉയര്‍ത്തുന്ന മറ്റൊരാവശ്യമാണ്. ഇതിനായി കര്‍ഷകരില്‍ നിന്നും ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് ഭീമഹർജി നല്‍കും.

ഇടുക്കിയിലെ കാര്‍ഷികേതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായതോടെ ഭൂമിയുടെ ക്രയവിക്രയവും ടൂറിസം മേഖലയും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഇല്ലാതാകുകയും ജില്ലയുടെ‌ അടിസ്ഥാന വികസനം പോലും നടപ്പിക്കാന്‍ സാധിക്കാതെവന്നു. ഈ സാഹചര്യത്തിലാണ്‌ കേരളകോണ്‍ഗ്രസ്സ് (എം) പാര്‍ലമെന്ററി പാര്‍ട്ടിലീഡറും ഇടുക്കിയുടെചുമതലയുള്ള മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. നേതൃത്വം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് ഭൂപതിവ്‌ഭേദഗതിക്കായി മുഖ്യമന്ത്രിയേയും റവന്യൂമന്ത്രിയെയും എല്‍.ഡി.എഫ് സംസ്ഥാന ചെയര്‍മാന്‍, കണ്‍വീനര്‍ തുടങ്ങയവരെ നേരില്‍ കണ്ട് ജില്ലയുടെ പ്രശ്‌നം അവതരിപ്പിച്ചത്. ഭൂപതിവ്‌ ഭേദഗതി മാത്രമാണ് ഏക പോംഴിയെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ഭാഗമായാണ്‌കേരള മന്ത്രിസഭായോഗം 15-ാം നിയമസഭയുടെ സമ്മേളനത്തില്‍ഭേദഗതി ബില്ല് അവതരിപ്പിക്കാന്‍ തീരുമാനം എടുത്തതെന്നും നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!