MuttomThodupuzha

വൈദ്യുതി പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം വേണം;കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി

മുട്ടം: മുട്ടം ടൗണിലും പരിസരപ്രദേശങ്ങളിലും മുന്നറിയിപ്പില്ലാതെ നിരന്തരമായി വൈദ്യുതി പോകുന്നത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വിദ്യാഭ്യാസ- വ്യവസായ സ്ഥാപനങ്ങളുടെയും ,ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ടി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എ പരീത് കാനാപ്പുറം, സി.എച്ച് ഇബ്രാഹിംകുട്ടി, ബേബി ചൂരപൊയ്കയില്‍ , ദേവസ്യച്ചന്‍ ആരനോലിക്കല്‍, മാത്യു പാലംപറമ്പില്‍, ഗ്ലോറി പൗലോസ്, ഷേര്‍ലി അഗസ്റ്റിന്‍, ജെയിന്‍ മ്ലാക്കുഴി, സജീവന്‍ ചെമ്പന്‍പുരയിടം,സണ്ണി ആരനോലിക്കല്‍ , ജോസ് പ്ലാക്കൂട്ടം രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!