Thodupuzha

കൊല്ലംകുന്ന് ടാങ്ക് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

 

 

 

മുട്ടം: പഞ്ചായത്ത്‌ പ്രദേശത്തേക്ക് കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യുന്ന കൊല്ലംകുന്ന് ടാങ്ക് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഏറെ നാളുകളായിട്ട് ടാങ്ക് ശുചീകരിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അടിയന്തിരമായി ശുചീകരണം നടത്തിയത്. ബുധനാഴ്ച്ച ആരംഭിച്ച ശുചീകരണ പ്രവർത്തികൾ ഇന്ന് ഉച്ചയോടെ പൂർത്തീകരിച്ചു. എന്നാൽ മാത്തപ്പാറ പമ്പ് ഹൗസിൽ നിന്ന് കൊല്ലം കുന്ന് ടാങ്കിലേക്ക് പമ്പിങ്ങ് നടത്തി വെള്ളിയാഴ്ച വൈകിട്ടോടെയാണ് കുടിവെള്ള വിതരണം ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!