ChuttuvattomThodupuzha

ഉമ്മന്‍ ചാണ്ടി അവസാനമായി ജില്ലയില്‍ എത്തിയത് തൊടുപുഴയില്‍

തൊടുപുഴ: അന്തരിച്ച മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി അവസാനമായി ജില്ലയില്‍ എത്തിയത് തൊടുപുഴയില്‍.  2022 മേയ് 22 ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ മാത്യു കെ. ജോണിന്റെ വിവാഹത്തിനാണ് എത്തിയത്. പന്നൂരിലെ പള്ളിയിലെത്തിയ അദ്ദേഹം ജില്ലയിലെ പ്രവര്‍ത്തകരോട് കുശലമൊക്കെ പറഞ്ഞാണ് മടങ്ങിയത്. ഇതിന് മുന്‍പ് മേയ് എട്ടിന് പാമ്പാടുംപാറയിലും ഉമ്മന്‍ ചാണ്ടി വന്നിരുന്നു. എം.സി.ഗോപാലകൃഷ്ണന്റെയും ശ്രീ മന്ദിരം ശശികുമാറിന്റെയും വസതിയില്‍ എത്തിയതായിരുന്നു. ഇവര്‍ രണ്ടു പേരുടെയും മരണത്തിന് ഇവരുടെ വസതികളില്‍ എത്താന്‍ കഴിയാഞ്ഞതിനാലാണ് അദ്ദേഹം പിന്നീട് എത്തിയത്.

Related Articles

Back to top button
error: Content is protected !!