Thodupuzha

എല്‍.ഐ.സി ഏജന്റ്‌സ്  ഫെഡറേഷന്‍ ധര്‍ണ നടത്തി

തൊടുപുഴ: കോവിഡ് പ്രതിസന്ധിയില്‍ പോളിസി ഉടമകളെയും ഏജന്റുമാരെയും ഒരുപോലെ ബാധിക്കുന്ന എല്‍.ഐ.സി മാനേജ്‌മെന്റിന്റെ കരിനിയമങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ എല്‍.ഐ.സി തൊടുപുഴ ബ്രാഞ്ചിന് മുന്നില്‍ ധര്‍ണ നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് കെ.സി ത്രേസ്യാമ്മ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് പി.എന്‍ രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി സി.പി കൃഷ്ണന്‍, ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ജോസഫ് കുര്യന്‍, നേതാക്കളായ സൈജന്‍ സ്റ്റീഫന്‍, ജോര്‍ജ് അഗസ്റ്റിന്‍, സി.സി അനില്‍കുമാര്‍, ടി.വി തോമസ്, എല്‍സി ജോര്‍ജ്,സാജു പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു 60 വയസ് പൂര്‍ത്തിയായ ഏജന്റുമാര്‍ക്കു മിനിമം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കുക ,എല്ലാവര്‍ഷവും സെപ്റ്റംബര്‍ ഒന്നിനകം ക്ലബ് മെമ്പര്‍ഷിപ് പൂര്‍ത്തീകരിച്ചു ലിസ്റ്റ് പ്രസിദ്ധീകരിക്കുക , മെഡി ക്ലയിം കാര്‍ഡ് ബ്രാഞ്ചില്‍ നിന്നും നേരിട്ട് നല്‍കുക, എല്‍.ഐ.സി പോളിസി പ്രിന്റിങ്ങും വിതരണവും പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റിനെ ഏല്‍പ്പിച്ചത് പുനഃ പരിശോധിക്കുക, പോളിസി ഉടമകള്‍ക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

Related Articles

Back to top button
error: Content is protected !!