Thodupuzha

ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വായ്പ വിതരണ മേള സംഘടിപ്പിച്ചു

 

തൊടുപുഴ: ഉത്സവകാലവുമായി ബന്ധപ്പെട്ട് കേന്ദ്ര സാമ്പത്തിക വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ബാങ്കുകളും പങ്കെടുത്ത വായ്പ വിതരണ മേളയും പൊതുജന സമ്പര്‍ക്ക പരിപാടിയും ഡീന്‍ കുര്യാക്കോസ് എം.പി ഉത്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍ ) ജോളി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. 17.50 കോടി വരുന്ന 90 വായ്പ അനുമതി പത്രങ്ങള്‍ എം.പി വായ്പ ഉപയോകതാക്കള്‍ക്കു കൈമാറി. പരിപാടിയോട് അനുബന്ധിച്ചു 16 ബാങ്കുകള്‍ , ജില്ലാ വ്യവസായ കേന്ദ്രം , ഖാദി ബോര്‍ഡ് , യൂണിയന്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം,ലീഡ് ബാങ്ക്, സാമ്പത്തിക സാക്ഷരതാ കേന്ദ്രം, കേരളം ഐ.ടി മിഷന്റെ ആധാര്‍ കേന്ദ്രം എന്നിവരുടെ ഇരുപത്തി രണ്ടോളം സ്റ്റാളുകള്‍ ഉണ്ടായിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഹെഡ് ജയദേവ് നായര്‍, അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ക്രെഡിറ്റ് ) സുനില്‍ വര്‍ഗീസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സാഹില്‍ മുഹമ്മദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഹെഡ് മാര്‍ട്ടിന്‍ ജോസ്, ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് ജോര്‍ജ് ജേക്കബ്, കേരള ബാങ്ക് ഡി.ജി.എം സജിത്ത് കെ.എസ്, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ ഹെഡ് ബാലഗോപാല്‍ എം.വി, ലീഡ് ബാങ്ക് മാനേജര്‍ ജി. രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!