Thodupuzha

മലങ്കര അണക്കെട്ടിൽ 41.98 മീറ്ററായി ഉയർന്നു

 

മുട്ടം: മലങ്കര അണക്കെട്ടിലെ ജല നിരപ്പ് ശനിയാഴ്ച 41.98 മീറ്ററായി ഉയർന്നു. അടുത്ത നാളിൽ ഏറ്റവും കൂടുതൽ ജല നിരപ്പ് ഉയർന്നത് ഇന്നായിരുന്നു . അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതിനെ തുടർന്നാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിൽ നിന്നുള്ള ഇടത് -വലത് കനാലുകൾ ഏതാനും ദിവസങ്ങളായി തുറന്ന് ജലം കടത്തി വിടുന്നുണ്ട്. ഇടത് കനാലിലൂടെ 1.30 സെ. മീറ്ററും, വലത് കനാലിലൂടെ 1.20 സെ. മീറ്ററും ജലം കടത്തി വിടുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!