ChuttuvattomMuttom

സര്‍വ്വീസ് സഹകരണ ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ച ഭരണ സമിതി രാജി വയ്ക്കണം; എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മുട്ടം: സർവീസ് സഹകരണ ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച യു ഡി എഫ് ഭരണ സമിതി രാജിവെക്കണം എന്നാവശ്യപ്പെട്ട് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ബാങ്കിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. എൽ ഡി എഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ  പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു.എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ റെജി ഗോപി അധ്യക്ഷത വഹിച്ചു. ടി ആർ സോമൻ, കെ എൻ റോയ്,ജയകൃഷ്ണൻ പുതിയേടത്ത്,ടി കെ മോഹനൻ,ടി എം റഷീദ്,ബെന്നി പ്ലാക്കൂട്ടം,കെ പി സുനീഷ്,വിത്സൻ പുഞ്ചേക്കുന്നേൽ,ആൽബിൻ വടശ്ശേരി എന്നിവർ  പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!