ChuttuvattomVannappuram

വണ്ണപ്പുറത്ത് നിന്നും കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി

തൊടുപുഴ: കാണാതായ യുവതിയേയും മക്കളെയും തിരുവനന്തപുരത്ത് നിന്നും പോലീസ് കണ്ടെത്തി. വണ്ണപ്പുറം സ്വദേശിയായ യുവതിയെയും രണ്ടു പെണ്‍കുട്ടികളെയുമാണ് പോലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തു മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് കാളിയാര്‍ എസ്.എച്ച്.ഒ എച്ച്.എല്‍.ഹണി, എസ്.ഐ സജി.പി.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെ ഇവരെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെയും മക്കളെയും കണ്ടെത്തിയ റെയില്‍വേ പോലീസാണ് കാളിയാര്‍ പോലീസിനു വിവരം നല്‍കിയത്.കുടുംബ വഴക്കാണ് യുവതിയും മക്കളും നാടുവിടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. ഇവരെ തിരികെയെത്തിക്കാന്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം തമ്പാനൂരിലേക്കു തിരിച്ചിട്ടുണ്ട്. വണ്ണപ്പുറം പ്ലാന്റേഷന്‍ കവലയിലാണ് യുവതിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്.

Related Articles

Back to top button
error: Content is protected !!