ChuttuvattomThodupuzha

തൊടുപുഴയില്‍ വഴിയോരകച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നഗരസഭ പരിശോധന നടത്തി

തൊടുപുഴ: വഴിയോരകച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്  നഗരസഭ പരിശോധന നടത്തി. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും വെന്‍ഡിങ് കമ്മിറ്റി അംഗങ്ങളുമാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്.  വെങ്ങല്ലൂര്‍ – കോലാനി ബൈപാസ്, അമ്പലം ബൈപാസ്, മങ്ങാട്ടുകവല – പട്ടയംകവല റോഡ്, കാഞ്ഞിരമറ്റം – ന്യൂമാന്‍ കോളേജ് ബൈപാസ്, കോതായിക്കുന്ന് ബൈപാസ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവടങ്ങളില്ലാം സംഘം പരിശോധന നടത്തി. നഗരസഭ ഇരുന്നൂറോളം ആളുകള്‍ക്കാണ് ഇതുവരെ വഴിയോര കച്ചവടത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കാര്‍ഡ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ടൗണില്‍ മാത്രം നാനൂറ്റി അന്‍പതോളം തെരുവ് കച്ചവടങ്ങളുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കച്ചടങ്ങള്‍ കാരണം ഗതാഗത കുരുക്കുണ്ടാകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല കടകളും പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ഉണ്ടായതിനെ തുടര്‍ന്നാണ്‌ നഗരസഭ പരിശോധയ്ക്ക് ഇറങ്ങിയത്. നഗരസഭയുടെ കാര്‍ഡില്ലാതെ പ്രവര്‍ത്തിക്കുന്ന വഴിയോര കച്ചവട കേന്ദ്രങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. നഗരസഭ അനുവദിച്ച കാര്‍ഡിന്റെ മറവില്‍ ചിലര്‍ ബിനാമി പേരില്‍ കച്ചവടങ്ങള്‍ നടത്തുന്നതായും തെളിഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!