Thodupuzha

മുസ്ലിംലീഗ് ജില്ലാ  നേതൃയോഗം നടത്തി

 

 

 

തൊടുപുഴ: മുസ്ലിംലീഗ് ജില്ലാ നേതൃയോഗം തൊടുപുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.എം ഷരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ പി.എം സാദിഖലി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.എം സലിം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം.എ ഷുക്കൂര്‍,

ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ് എന്നിവര്‍ പ്രസംഗിച്ചു. .

സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കെ.എം.എ ഷുക്കൂര്‍ കണ്‍വീനറായി ലീഗ് ജില്ലാ സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കി. കമ്മിറ്റി അംഗങ്ങളായി എം.എസ് മുഹമ്മദ്, പി.എം അബ്ബാസ്, കെ.എസ് സിയാദ്, എസ്.എം ഷരീഫ്, സലിം കൈപ്പാടം, ടി.എസ് ഷംസുദീന്‍, ടി.കെ നവാസ്, കെ.എം ഖാദര്‍കുഞ്ഞ്, പി.പി അസീസ് ഹാജി എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!