ChuttuvattomThodupuzha

പാലസ്തീന് ഐക്യദാർഢ്യമായി മുസ്‌ലിം ലീഗ് നൈറ്റ് മാർച്ച് നടത്തി

തൊടുപുഴ: മുസ്ലീം ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൈറ്റ് മാർച്ച് നടത്തി. മങ്ങാട്ടുകവലയിൽ നിന്നാരംഭിച്ച നൈറ്റ് മാർച്ച്  ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. സമാപന യോഗം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ. എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് എ. എം ഹാരിദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം എസ് എം ഷരീഫ് മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി എം. എ കരിം,ജില്ലാ ട്രഷറർ ടി കെ നവാസ്, സെക്രട്ടറി പി എൻ സീതി, പി എച്ച് സുധീർ, പി എം നിസാമുദീൻ, ഇ എ എം അമീൻ, ആഷിഖ് റഹിം തുടങ്ങിയവർ പ്രസം​ഗിച്ചു. ഭാരവാഹികളായ എ എം സമദ്, എം എം അബ്ദുൽ ഷുക്കൂർ, എം പി സലിം, പി എൻ ജാഫർ, കെ എച്ച് അബ്ദു, സക്കീർ ഹുസൈൻ, സി കെ ജാഫർ, കെ പി ഇബ്രാഹിം, വി എ സുലൈമാൻ, മൊയ്തു കുനിയിൽ, പി കെ മൂസ,എ.എം നജീബ്, പി എൻ സിയാദ്, പിഎൻ നൗഷാദ്, എ. എം സുബൈർ, കെ എ സിദ്ദീഖ്, ആസാദ് സിദ്ദീഖ് , പി എം സലിം, പി എ ബഷീർ , കെ കെ ഷാജി, തുടങ്ങിയവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!