Thodupuzha

മാത്തപ്പാറ പമ്പ് ഹൗസിലേക്ക് വാങ്ങിയ 90 എച്ച് പിയുടെ പുതിയ മോട്ടോർ സെറ്റിന്റെ ഉദ്ഘാടനം നടത്തി.

മുട്ടം: പി ജെ ജോസഫ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് മാത്തപ്പാറ പമ്പ് ഹൗസിലേക്ക് വാങ്ങിയ 90 എച്ച് പിയുടെ പുതിയ മോട്ടോർ സെറ്റിന്റെ ഉദ്ഘാടനം നടത്തി. 20 ലക്ഷം രൂപയാണ് അനുവദിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ കെ ബിജു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ, മെമ്പർമാരായ അരുൺ പൂച്ചക്കുഴിയിൽ, സൗമ്യ സാജിബിൻ, ജോസ് കടത്തലക്കുന്നേൽ, ഷേർളി കള്ളികാട്ട്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്കുട്ടീവ് എഞ്ചിനീയർ ആന്റണി, അസിസ്റ്റന്റ് എഞ്ചിനീയർ നവീൻ രാജ്, വിവിധ സംഘടന നേതാക്കൾ എന്നിവർ സംസാരിച്ചു. ട്രാൻസ്ഫോമറിൽ നിന്ന് പമ്പ് ഹൗസിലേക്ക് വൈദ്യുതി എത്തിച്ചിരുന്ന വൈദ്യുതി കമ്പി മാറ്റി യു ജി കേബിൾ സ്ഥാപിച്ചു. വാട്ടർ അതോറിറ്റി അധികൃതരുടെ നേതൃത്വത്തിലാണ് കേബിൾ സ്ഥാപിച്ചത്. ഇന്നലെ മുതൽ മുട്ടം പഞ്ചായത്ത് പ്രദേശത്തേക്ക് 90 എച്ച് പിയുടെ രണ്ട് മോട്ടോറുകൾ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാർട്ടർ മാറ്റി നവീകരിച്ച 75 എച്ച് പിയുടെ മോട്ടോറും നിലവിൽ പ്രവർത്തന സജ്ജമാണ്. ഇതോടെ മുട്ടം പഞ്ചായത്ത് പ്രദേശത്തെ കുടി വെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. 68 എച്ച് പിയുടെ മറ്റൊരു മോട്ടോർ ഉപയോഗിച്ചാണ് കരിങ്കുന്നം പഞ്ചായത്ത്‌ പ്രദേശത്തേക്ക് പമ്പിങ്ങ് നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!