ChuttuvattomThodupuzha

എന്‍.ജി.ഒ അസോസിയേഷന്‍ തൊടുപുഴയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

തൊടുപുഴ: സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ച് സിവില്‍ സര്‍വീസിനെ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ തോമസ് ഹെര്‍ബിറ്റ് ആവശ്യപെട്ടു. തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സംസ്ഥാനത്ത് ജീവനക്കാരുടെ കുടിശിഖയായ ആറു ഗഡു ക്ഷാമബത്ത അനുവദിക്കാതെ ജീവനക്കാരെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.എസ്. ഷെമീര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി. വിനോദ്, ഷാജി ദേവസ്യ, സി എം രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ സാജു മാത്യു,സംസ്ഥാന കമ്മിറ്റി അംഗം വി.ബി.അജിതന്‍, ജില്ലാ ഉപ ഭാരവാഹികളായ പി കെ യൂനുസ് ,കെ സി ബിനോയ് ,വിന്‍സന്റ് തോമസ്,ഒ. എം ഫൈസല്‍ ഖാന്‍, എം.എ. ആന്റണി, യു എം.ഷാജി, പീറ്റര്‍ കെ എബ്രഹാം, ബിനീഷ് തോമസ്, ഗിരീഷ് പി. ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!