ChuttuvattomThodupuzha

എന്‍.ജി.ഒ യൂണിയന്‍ സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ: എന്‍.ജി.ഒ യൂണിയന്‍ വജ്രജൂബിലി പരിപാടികളുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ‘വെല്ലുവിളിക്കപ്പെടുന്ന ജനാധിപത്യവും ഫെഡറലിസവും’എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്. തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തിയ സെമിനാര്‍  ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ് മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം എസ് സുനില്‍കുമാര്‍,ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാര്‍,ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!