Thodupuzha

കരിയിലകൾ കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്ന് വയോധികൻ വെന്തുമരിച്ചു

 

 

തൊടുപുഴ :കരിയിലകൾ കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്ന് വയോധികൻ വെന്തുമരിച്ചു. അഞ്ചിരി കുന്നേൽ ഔസേപ്പ് (75) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പുരയിടത്തിൽ കരിയിലക്ക് തീയിടുന്നതിനിടെയാണ് സംഭവം.ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ആളിപ്പടർന്ന തീയിൽ നിന്ന് ഓടിമാറാൻ ഔസേപ്പിന് കഴിഞ്ഞില്ല. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!