ChuttuvattomMoolammattam

പതിപ്പള്ളി ട്രൈബല്‍ സ്‌കൂളില്‍ നടന്ന ഓണാഘോഷം വ്യത്യസ്തായി

മൂലമറ്റം: പതിപ്പള്ളി ട്രൈബല്‍ സ്‌കൂളില്‍ നടന്ന ഓണാഘോഷം വ്യത്യസ്തായി. കുട്ടികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും വ്യത്യസ്തമായ അത്തപൂക്കള മല്‍സരത്തോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. സ്‌കൂള്‍ ഹാളിനുള്ളില്‍ കുട്ടികളും, പുറത്ത് വരാന്തയില്‍ രക്ഷകര്‍ത്താക്കളും മല്‍സരിച്ച് 4 വീതം പൂക്കളങ്ങള്‍ ഇട്ടു.കുട്ടികള്‍ക്കായുള്ള വിവിധ കായിക മല്‍സരങ്ങള്‍ ആഘോഷങ്ങള്‍ക്ക് ഉണര്‍വേകി. പാട്ടുകളും, ഡാന്‍സും, നാടന്‍ പാട്ടുകളുമായി ഓണാഘോഷം കത്തിക്കയറിയപ്പോള്‍ എല്ലാത്തിനും സാക്ഷിയായി വാമനനും, മഹാബലിയും ഉണ്ടായിരുന്നു. സദ്യക്കൊരുക്കിയ പായസം. സ്റ്റീല്‍ ഗ്ലാസ്സില്‍ കുടിക്കുന്ന പായസത്തേക്കാള്‍ ഏറെ രുചികരമായിരുന്നു ചിരട്ടയില്‍ കുടിച്ച പായസം.    കുട്ടികളും, രക്ഷകര്‍ത്താക്കളും, അധ്യാപികമാരും ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണുമ്പോള്‍ ചെറുപ്പകാലത്ത് തറവാട്ടില്‍ എല്ലാവരും ഒത്തുകൂടുന്ന ഓണാവധിയും, ഓണാഘോഷവും മനസ്സിലേക്ക് ഓടിയെത്തി. ഉച്ചക്ക് ശേഷം നടന്ന നാടന്‍ പാട്ടുകളുടെ നാട്ടരങ്ങ് എല്ലാവരും ആടിയും, പാടിയും, കൈയടിച്ചും മതിമറന്ന് ആഘോഷിച്ച് ഇത്തവണത്തെ ഓണം 2023 മറക്കാനാവാത്ത അനുഭവമാക്കി മാറ്റി

Related Articles

Back to top button
error: Content is protected !!