ChuttuvattomThodupuzha

സംസ്ഥാന റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പിന് സംഘാടക സമിതിയെ തെരഞ്ഞെടുത്തു

തൊടുപുഴ:കല്ലൂർക്കാട്‌ -പെരുമാങ്കണ്ടം കെഎസ്‌ടിപി റോഡിൽ 22നും, 23നും നടത്തുന്ന സംസ്ഥാന റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പിന് സംഘാടക സമിതിയായി. കൃഷിഭവൻ ഹാളിൽ ചേർന്ന യോഗം കല്ലൂർക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജിത്‌ ബേബി ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ജാൻസി ജോമി അധ്യക്ഷയായി. പ്രൊഫ. ജോസ്‌ അഗസ്‌റ്റിൻ, എൻ. രവീന്ദ്രൻ, അഡ്വ. ജോർളി കുര്യൻ, എ.പി. മുഹമ്മദ്‌ ബഷീർ എന്നിവർ പ്രസം​ഗിച്ചു. സുജിത്‌ ബേബി(ചെയർമാൻ), ജാൻസി ജോമി, പ്രൊഫ. ജോസ്‌ അഗസ്‌റ്റിൻ, അഡ്വ. ജോർളി കുര്യൻ(വൈസ്‌ ചെയർമാൻമാർ). എൻ രവീന്ദ്രൻ(ജനറൽ കൺവീനർ), എ പി മുഹമ്മദ്‌ ബഷീർ(കൺവീനർ) എന്നിവരെ സംഘാടക സമിത് ഭാരാവാഹികളായി തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!